Wednesday, 27 April 2011
Shlikal
· അക്കരപ്പച്ച - മിഥ്യാഭ്രമം
· അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
· അബദ്ധപഞ്ചാംഗം - പരമാബദ്ധം
· ആകാശക്കോട്ട - മനോരാജ്യം
· ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
· ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്
· ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
· ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
· ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
· എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
· ഏട്ടിലെ പശു - നിഷ്ഫല വസ്തു
· ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം
· കടശ്ശിക്കൈ - അവസാനകര്‍മ്മം
· കണ്ടകശനി - വലിയ കഷ്ടകാലം
· കാക്കപ്പൊന്ന് - വിലകെട്ട വസ്തു
· കുറുപ്പില്ലാകളരി - നാഥനില്ലായ്മ
· ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം
· ഗോപി തൊടുക - വിഫലമാവുക
· ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
· ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
· തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
· ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
· ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
· നിര്‍ഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
· പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
· പള്ളിയില്‍ പറയുക - വിലപ്പോവാതിരിക്കുക
· പൊട്ടന് കളി - വിഡ്ഢിവേഷം അഭിനയിക്കുക
· ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം
· മര്‍ക്കടമുഷ്ടി - അയവില്ലാത്ത നില
· കുതികാല്‍വെട്ടുക - വഞ്ചിക്കുക
· മുട്ടുശാന്തി - താല്ക്കാലികമായ ഏര്‍പ്പാട്
· രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
· ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
· വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക
· വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
· വെടിവട്ടം - നേരംപോക്ക്
· വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
· വൈതരണി - ദുര്‍ഘടം
· ശവത്തില്‍ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
· ശുക്രദശ - നല്ലകാലം
· സുഗ്രീവശാസന - അലംഘനീയമായ കല്പന
· ഞാണിന്മേല്കളി - കൗശലപ്രകടനം
· ധര്‍മ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
· നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
· ഇത്തിക്കണ്ണി - ചൂഷകന്
· ഇലയിട്ട് ചവിട്ടുക - മന:പൂര്‍വ്വം നിന്ദിക്കുക
· ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി
· എരിതീയില്‍ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
· ഒറ്റപ്പൂരാടം - ഏകമകന്
· ബഡവാഗ്നി - സര്‍വനാശകരമായ വസ്തു
Subscribe to:
Posts (Atom)